വഞ്ചിയൂർ : വളർത്തുപശുവായ “ലക്ഷ്മി’ ഇരട്ടകളെ പ്രസവിച്ചതിന്റെ കൗതുകത്തിലാണ് വഞ്ചിയൂർ പാൽക്കുളങ്ങര തേങ്ങാപ്പുര കവിതയിൽ വി രാധമ്മ. 33 വർഷമായി കാലിവളർത്തുന്നുണ്ട് രാധമ്മ. പക്ഷെ ഇത്തരമൊരനുഭവം ആദ്യം. ഭർത്താവ് പ്രസാദചന്ദ്രൻ പത്തുവർഷം മുമ്പാണ് മരിച്ചത്. മക്കളെല്ലാം മാറിത്താമസിച്ചിട്ടും പശുക്കളോടുള്ള സ്നേഹമാണ് ഈ എഴുപതാം വയസ്സിലും രാധമ്മയ്ക്ക് സമ്പത്ത്. അഞ്ചു വർഷം മുമ്പ് വാങ്ങിയതാണ് ലക്ഷ്മിയെന്ന പശുവിനെ. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു പ്രസവം., രണ്ടും പശുക്കുട്ടികൾ. ഇവകൂടാതെ ആറ് പശുക്കളും ഒരു കാളക്കുട്ടിയും രാധമ്മയ്ക്കുണ്ട്.
Comments