“പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതി വിജയം; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം : പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വിജയമെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. റസ്‌റ്റ്‌ ഹൗസുകളിൽ കൂടുതൽ മാറ്റം കൊണ്ടുവരും. കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്ന്‌ ഒരു മാസം തികഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ്‌ ആരംഭിച്ച നവംബര്‍ 1 മുതല്‍ 30 വരെ 4604 ബുക്കിങ്‌ ആണ് ഉണ്ടായത്. 27.84, ലക്ഷം രൂപ വരുമാനം ലഭിച്ചു. പീപ്പിൾസ് റസ്റ്റ് ഹൗസ് ഫലപ്രദമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും, പദ്ധതി ഏറ്റെടുത്ത ജനങ്ങളോട് പ്രത്യേകം നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു.

Comments
Spread the News