ലോകമേ വരൂ തിരുവനന്തപുരത്തേക്ക്

യൂറോപ്യൻ രാജ്യങ്ങളിൽ കേരളാടൂറിസം നടത്തിയ മാർക്കറ്റിംഗ് ക്യാംപെയിനുകൾ വിജയം കാണുന്നു. പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിൻ്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം (2025) ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. ലോകഭൂപടത്തിൽ കേരളവും തലസ്ഥാനവും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് എന്നാണ് ടൂറിസം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള നഗരസൗന്ദര്യവൽക്കരണവും അടിസ്ഥാനസൗകര്യവികസനവും സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന വിവിധടൂറിസം പദ്ധതികളും പൊതുവിൽ എൽഡിഎഫ് സർക്കാരിന്റെ ടൂറിസം നയവും എല്ലാം ഈ നേട്ടത്തിന് പിന്നിലുണ്ട്. ആസൂത്രിതവും സമയബന്ധിതവുമായ പ്രവർത്തനത്തിലൂടെയാണ് തലസ്ഥാന ജില്ല ഈ നേട്ടം കൈവരിച്ചത്.

Comments
Spread the News