Site icon Ananthapuri Express

വാഹനങ്ങളിൽനിന്ന്‌ ഡീസൽ ചോർത്തി വിറ്റു; ആർഎസ്എസുകാർ പിടിയിൽ

മാമത്ത് ബൈപാസ് നിർമാണത്തിനെത്തിച്ച വാഹനങ്ങളിൽനിന്ന്‌ ഡീസൽ ചോർത്തി വിറ്റ കേസിൽ ആർഎസ്എസ്–- ബിജെപി പ്രവർത്തകരടക്കമുള്ളവരെ ആറ്റിങ്ങൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മാമത്തെ യാർഡിലെ ജീവനക്കാരായ വാമനപുരം കാരേറ്റ് വാഴപ്പള്ളിക്കോണം റാം നിവാസിൽ രാംരാജ് (37), ഇടയ്‌ക്കോട് കല്ലുംമൂട് താന്നിമൂട്‌ സ്വദേശിയും മുദാക്കൽ ചെമ്പൂര് കുന്നത്താംകോണം ബിജു മന്ദിരത്തിൽ താമസിക്കുന്നയാളുമായ ബിജു(46), ഡീസൽ വിൽക്കാൻ സഹായിച്ച കാര്യവട്ടം ശ്രീശാസ്‌താ റോഡിൽ ഗോകുലം വീട്ടിൽ അരുൺ ഗോപിനാഥ്(27) എന്നിവരാണ് അറസ്റ്റിലായത്.

നിർമാണ കമ്പനിയായ ആർഡിഎ പ്രോജക്‌ടിന്റെ മാമത്തുള്ള യാർഡിൽ പാർക്ക് ചെയ്‌തിരുന്ന കമ്പനിയുടെ മൂന്ന്‌ ലോറികളിൽനിന്ന് 11,790 രൂപയുടെ 280 ലിറ്ററോളം ഡീസൽ കഴിഞ്ഞ മാസം 29ന്‌ രാത്രിയിൽ മോഷണം പോയിരുന്നു. നേരത്തേയും ഡീസൽ മോഷണമുണ്ടായിരുന്നു. യാർഡിലെ സിസി ടിവി ദൃശ്യങ്ങളിൽനിന്നാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Comments
Spread the News
Exit mobile version