കാത്തിരിപ്പിനും അന്വേഷണത്തിനും ഫലം. കൊല്ലത്ത് നിന്നും കാണാതായ 6 വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ എ ആർ ക്യാമ്പിലേക്ക് മാറ്റി.
ഇന്നലെ വെെകിട്ട് നാലരയോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20-ാമണിക്കൂറിൽ ഫലം കണ്ടത്. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.
Comments