Site icon Ananthapuri Express

കേന്ദ്രധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കണക്കുകൾ നൽകിയില്ല എന്ന വാദം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments
Spread the News
Exit mobile version