“അരുമന’ ആശുപത്രി പ്രവർത്തനമാരംഭിച്ചു

യാന ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ ആശുപത്രിയായ അരുമന പടിഞ്ഞാറേകോട്ടയിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. വി കെ പ്രശാന്ത് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. യാന ഗ്രൂപ്പ് സ്ഥാപകൻ ഡോ. വിവേക് പോൾ വിതയത്തിൽ, ഡോ. സുഭദ്ര നായർ, പി പത്മകുമാർ, രാജേന്ദ്രൻ, എം വി രശ്മി, യാന ഗ്രൂപ്പ് ജനറൽ മാനേജർ ജോബി ചാണ്ടി, ഡോ. ജീനു ബാബു തുടങ്ങിയവർ സംസാരിച്ചു. വന്ധ്യത ചികിത്സ, പ്രസവ ചികിത്സ മറ്റ് ചികിത്സ എന്നിവ ചുരുങ്ങിയ ചെലവിൽ യാനയിൽ ലഭിക്കും.
Comments
Spread the News