Site icon Ananthapuri Express

ആരോഗ്യകേന്ദ്രത്തിന് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം

ആനാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പത്രവാർത്തകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ഷൈലജ പറഞ്ഞു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റായ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് ദുരാരോപണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനമാണ്‌ ആനാട് കുടുംബാരോഗ്യ കേന്ദ്രം കാഴ്‌ചവച്ചത്‌. സംസ്ഥാന സർക്കാരിന്റെയും മറ്റ് ആരോഗ്യസംഘടനകളുടെയും പ്രത്യേകപ്രശംസ പലവട്ടം ആരോഗ്യകേന്ദ്രത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മൂന്നു ഡോക്ടർമാരും സ്റ്റാഫ് നഴ്സുകളും ലാബ് ടെക്നീഷ്യൻമാരും മറ്റു ജീവനക്കാരും സദാ ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണ്‌.  കോവിഡ് വാക്സിൻ രണ്ടു ഡോസും മുഴുവൻപേർക്കും ലഭ്യമാക്കിയതിനുള്ള സർക്കാർ അംഗീകാരവും ആശുപത്രി നേടിയിരുന്നു. സർക്കാർ കിറ്റിന്റെ ലഭ്യതയനുസരിച്ച് കോവിഡ് പരിശോധന കൃത്യമായി നടത്തുന്നു. കിടത്തി ചികിത്സയും കുറ്റമറ്റരീതിയിലാണ്. പാലിയേറ്റീവ് രോഗികൾക്കുള്ള പരിചരണവും മികച്ച രീതിയിലാണ്. രോഗികൾക്കും ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും അതു ബോധ്യമുള്ളതാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്ന മുൻ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ് ഷൈലജ അറിയിച്ചു.
Comments
Spread the News
Exit mobile version