Site icon Ananthapuri Express

വികസന വിരുദ്ധരെ തുറന്നുകാട്ടി രാഷ്‌ട്രീയ വിശദീകരണ യോഗം

കേരള വികസനത്തെ അട്ടിമറിക്കുന്ന കോൺഗ്രസ്, -ബിജെപി,- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സിപിഐ എം കോലിയക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂലന്തറയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എം എസ് രാജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻനായർ, ഏരിയ സെക്രട്ടറി ഇ എ സലിം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ സജീവ്, സിപിഐ എം കോലിയക്കോട് ലോക്കൽ സെക്രട്ടറി എം എസ് ശ്രീവത്സൻ, ആർ ബൈജുരാജ് തുടങ്ങിയവർ സംസാരിച്ചു.

 

Comments
Spread the News
Exit mobile version