തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന് തുടക്കം. കോർപറേഷൻ ഓഫീസ് വളപ്പിലെ വനിതാ സൗഹൃദ കേന്ദ്രം തുറന്നാണ് ആഘോഷം ആരംഭിച്ചത്.മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. സ്റ്റാൻഡിങ് സമിതി അധ്യക്ഷരായ ഡി ആർ അനിൽ, എസ് സലിം, എസ് എം ബഷീർ, ജമീല ശ്രീധരൻ, എൽ എസ് ആതിര, ജിഷ ജോൺ, കെ എസ് റീന, കൗൺസിലർമാരായ പാളയം രാജൻ, പത്മകുമാർ എന്നിവർ സംസാരിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അടങ്കൽ തുകയിലാണ് വനിതാ സൗഹൃദ കേന്ദ്രം യാഥാർഥ്യമാക്കിയത്. മൂന്ന് ഫീഡിങ് റൂം, രണ്ട് ഡോർമെറ്ററി, വിശ്രമമുറി, ശൗചാലയങ്ങൾ, നാപ്കിൻ വെൻഡിങ് മെഷീൻ അടങ്ങിയതാണ് വനിതാ സൗഹൃദ കേന്ദ്രം. തുടക്കമിട്ട പദ്ധതികൾ യാഥാർഥ്യമാക്കിയും പുതിയവ ആരംഭിച്ചുമാണ് ഭരണസമിതി ഒന്നാം വാർഷികം ആഘോഷിക്കുന്നത്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള ഫ്ളാറ്റ് സമുച്ചയം ഉൾപ്പെടെ വരും ദിവസങ്ങളിൽ തുറക്കും.
Comments