‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രപ്രദർശനത്തിന്‌ തുടക്കമായി

കേരള ചിത്രകലാ പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രകലാ പ്രദർശനത്തിന്‌ തുടക്കമായി. മ്യൂസിയം ഓഡിറ്റോറിയത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്തു. അമ്പതോളം ചിത്രകാരൻമാരുടെ നൂറ്റിമുപ്പതോളം സൃഷ്ടികളും ശിൽപ്പങ്ങളുമാണ്  17 വ രെയുള്ള പ്രദർശനത്തിലുള്ളത്‌. മുതിർന്ന ചിത്രകാരന്മാരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. സമിതി ജില്ലാ പ്രസിഡന്റ്‌ അനിൽ കരൂർ അധ്യക്ഷനായി. വി കെ പ്രശാന്ത്‌ എംഎൽഎ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്‌, ചിത്രകാരൻ ബി ഡി ദത്തൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.

 

Comments
Spread the News