മലനിരകളെ കൂട്ടിയിണക്കി ടൂറിസ്‌റ്റ്‌ 
സർക്കിൾ: മന്ത്രി എ കെ ശശീന്ദ്രൻ

നെയ്യാർ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു. 
സി കെ ഹരീന്ദ്രന്‍ എംഎല്‍എ സമീപം

തിരുവനന്തപുരം : മലനിരകളെ കൂട്ടിയിണക്കി ടൂറിസ്റ്റ് സർക്കിളിന് രൂപം നൽകുന്നത്‌ പരിഗണനയിലെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ. അതിൽ നെയ്യാർ ഡാമിന് മുഖ്യപരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. നെയ്യാർ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കോമ്പൈ തുടങ്ങിയ പ്രദേശങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹാർദ ടൂറിസം കേന്ദ്രങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിലും ആരംഭിക്കുന്നതിനുള്ള വനം വകുപ്പിന്റെ ശ്രമഫലമാണിതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണം ഉൾപ്പെടെ വനത്തിൽ രാത്രിതാമസം, ബോട്ടിങ്, പക്ഷിനിരീക്ഷണം, ട്രക്കിങ് തുടങ്ങിയവയുടെ പാക്കേജുകൾ ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടപ്പാക്കിയിട്ടുണ്ട്‌. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Comments
Spread the News