Site icon Ananthapuri Express

60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിഫാമിൽ ചാക്കുകെട്ടിലാക്കി സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തി ൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്ബര്‍ഷാ(29) ആണ് അറസ്റ്റിലായത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെ​ന്റിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വെഞ്ഞാറമൂടിനു സമീപം മണലിമുക്കിലുള്ള കോഴിഫാമിൽ മൂന്ന് ചാക്കിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ 30 ലക്ഷത്തിലേറെ വിലവരും. ഫാം ഉടമയുടെ അകന്ന ബന്ധുവാണ് അക്ബർഷാ. മരപ്പൊടിയാണെന്നാണ് ഉടമയെ വിശ്വസിപ്പിച്ചത്. രണ്ടുദിവസം കഴിഞ്ഞ് എടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുദിവസം കഴിഞ്ഞിട്ടും കൊണ്ടുപോയില്ല. പിന്നീട് എലി ചാക്കുകരണ്ടതോടെ ക ഞ്ചാവ് പുറത്തുവന്നു. ഇത് കണ്ടവരില്‍ ഒരാളാണ് എക്‌സൈസിന് വിവരം നൽകിയത്. എക്‌സൈസ് സംഘമെത്തി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. ചാക്കുകൾ കസ്റ്റഡിയിലെടുത്തശേഷമാണ് അക്ബര്‍ ഷായെ നെടുമങ്ങാടുള്ള വീട്ടില്‍നിന്ന്‌ അറസ്റ്റ് ചെയ്തത്. സ്‌റ്റേറ്റ്  എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് സിഐ ജി കൃഷ്ണകുമാര്‍, ടി ആര്‍ മുകേഷ് കുമാര്‍, കെ വി വിനോദ്, ആര്‍ ജി രാജേഷ്, എസ് മധുസൂദന്‍ നായര്‍, പി സുബിന്‍, വിശാഖ്, ഷംനാദ്, രാജേഷ്, മുഹമ്മദലി, അരുണ്‍, ബസന്ത്, രാജീവ് എന്നിവരും സംഘത്തിലുണ്ടായി. \
Comments
Spread the News
Exit mobile version