Site icon Ananthapuri Express

കൊല്ലം അഴീക്കലിൽ വള്ളം മുങ്ങി 4 മരണം; 12 പേർ ആശുപത്രിയിൽ

അഴീക്കലിൽ നിന്ന്‌ മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 4 പേർ മരിച്ചു. വലിയഴീക്കൽ സ്വദേശികളായ സുദേവൻ, ശ്രീകുമാർ ,സുനിൽ ദത്ത്, തങ്കപ്പൻ എന്നിവരാണ് മരിച്ചത്. 16 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. 12 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്‌. അഴീക്കൽ പൊഴിക്ക് സമീപം രാവിലെ 10.45 ഓടെയായിരുന്നു അപകടം.

അഴീക്കൽ ഹാർബറിൽനിന്ന്‌ ഒരു നോട്ടിക്കൽ മൈൽ അകലെ അഴീക്കൽ പൊഴിക്കടുത്താണ്‌ അപകടം. വലിയ അഴീക്കലിൽ നിന്നുള്ള ഓംകാരം വള്ളമാണ്‌ മുങ്ങിയത്‌. വലിയഴീക്കൽ തറയിൽകടവ് കാട്ടിൽ അരവിന്ദൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് അപകടത്തിൽപ്പെട്ട വള്ളം. മരിച്ചവരുടെ മൃതദേഹങ്ങൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലുമാണുള്ളത്.

 

Comments
Spread the News
Exit mobile version