വിജയം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് സമ്മാനിക്കുന്നതായി വി കെ പ്രശാന്ത്. കഴിഞ്ഞ ഒന്നരവർഷം മണ്ഡലത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 21,515 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ജയം. എൽഡിഎഫ് സർക്കാരിനിത് കരുത്ത് പകരും. വോട്ടർമാരോട് നന്ദി പറയുന്നു. വോട്ട്‌മറിക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തിലുണ്ടായി. അത്തരം ഹീന നീക്കങ്ങൾക്കുള്ള മറുപടി കൂടിയാണിതെന്നും പ്രശാന്ത് പറഞ്ഞു.
Comments