തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നേരത്തെ നിശ്ചയിച്ചിരുന്ന മുദ്രാവാക്യം യു.ഡി.എഫ് മാറ്റി. ‘പുനർജ്ജനിക്കുന്ന ഗ്രാമങ്ങൾ ഉണരുന്ന നഗരങ്ങൾ’ എന്നതാണ് പുതിയ മുദ്രാവാക്യം.
പാലാരിവട്ടം അഴിമതിയടക്കം വ്യാപകമായിചർച്ചാ വിഷയമായതോടെയാണ് മുദ്രാവാക്യം മാറ്റാൻ തീരുമാനിച്ചത്. പാലാരിവട്ടം കുംഭകോണ കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായി. സ്വർണ്ണ തട്ടിപ്പു കേസിൽ കമറുദീൻ എംഎൽഎ യും അറസ്റ്റിലാണ്. ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം അന്വേഷണം നേരിടാൻ പോവുകയാണ്. പീഡനകേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ പി അനിൽകുമാറിനെതിരെയുള്ള പരാതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വഷണ സംഘം തീരുമാനിച്ച വാർത്തയും പുറത്ത് വന്നു. സമ്പൂർണ്ണമായി പ്രതിരോധത്തിലായ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്. ഈ സാഹചര്യത്തിൽ ആണ് മുല്ലപ്പള്ളി പ്രഖ്യാപിച്ച പഴയ മുദ്രാവാക്യം തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായത്. ഇതിനെ തുടർന്നാണ് മുദ്രാവാക്യം മാറ്റിയത്.