തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം പൂർണമായി; 
ജീവനക്കാരെ പലയിടങ്ങളിലേക്ക്‌ സ്ഥലം മാറ്റി

സ്വകാര്യവൽക്കരണത്തിനെതിരെ ദീർഘകാലമായി സമരത്തിലായിരുന്നുവെങ്കിലും മൂന്നുവർഷത്തെ കരാർ കാലാവധിയായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ 320 ജീവനക്കാർ പടിയിറങ്ങി. ഇവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക്‌ സ്ഥലം മാറ്റി. എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലായിരുന്ന തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ കൈമാറിയതോടെയാണ്‌ ജീവനക്കാർക്കും നിലനിൽപ്‌ ഭീഷണി വന്നത്‌. സ്വകാര്യവൽകരണത്തിനെതിരെ ജീവനക്കാർ 565 ദിവസം തുടർച്ചയായി സമരത്തിലായിരുന്നു. സുപ്രീംകോടതിവരെ പോയെങ്കിലും സ്വകാര്യവൽക്കരണം നടപ്പായി. മൂന്നര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്നവർ വരെയുണ്ട്‌. വിമാനത്താവളത്തിലെ എയർ കൺട്രോളിങ്‌, കമ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ഏതാനും ജീവനക്കാർ ഒഴികെ ബാക്കിയുള്ളവരെയെല്ലാം സ്ഥലം മാറ്റി. വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറിയിട്ട്‌ ഒക്‌ടോബർ 16ന്‌ മൂന്നുവർഷമായി. ജീവനക്കാർ മാറിയതോടെ, ഇനി അദാനി ഗ്രൂപ്പ്‌ നിയമിക്കുന്നവർ എത്തും.

ജീവനക്കാർ കഴിഞ്ഞദിവസം അവസാനമായി യോഗം ചേർന്നു.

Comments
Spread the News