ബിജെപി വളരാന്‍ തമിഴ്നാട്ടില്‍ കലാപം നടത്തണമെന്ന് ആഹ്വാനം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

കലാപത്തിലൂടെ മാത്രമേ തമിഴ്നാട്ടില്‍ ബിജെപിക്ക് അടിത്തറ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്ന പ്രസ്താവന നടത്തിയ ഹിന്ദു മക്കള്‍ കക്ഷി നേതാവ് ഉദയ്യാര്‍ അറസ്റ്റില്‍. കലാപം ഉണ്ടാക്കിയാല്‍ മാത്രമേ ബിജെപിക്ക് തമിഴ്നാട്ടില്‍ കാല് കുത്താനാകു എന്നാണ് ഉദയ്യാര്‍ പറഞ്ഞത്.

തിരുനെല്‍വേലി ബിജെപി അധ്യക്ഷന്‍ തമിഴ്ചെല്‍വനുമായി ഉദയ്യാര്‍ നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ബി.ജെ.പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോബര്‍ട്ട് ബ്രൂസിനോട് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ട വിഷയമാണ് ഇരുവരും സംസാരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ഈ സംഭാഷണം നടന്നത്.

Comments
Spread the News