പ്ലസ് ടു ഫലം ഈ സൈറ്റുകളിൽ അറിയാം

ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാവുന്ന വെബ് സൈറ്റുകൾ

www.prd.kerala.gov.in,

www.keralaresults.nic.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

www.results.kite.kerala.gov.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in,

www.vhse.kerala.gov.in,

www.results.kite.kerala.gov.in,

www.prd.kerala.gov.in, www.examresults.kerala.gov.in,

www.results.kerala.nic.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

ഹയര്‍സെക്കന്‍ഡറി വിഭാ​ഗത്തില്‍ 8,55,342 പേരും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാ​ഗത്തില്‍ 57,107 പേരുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിഭാ​ഗത്തില്‍ 194899 പേരും ഹ്യുമാനിറ്റീസ് വിഭാ​ഗത്തില്‍ 95685 പേരും കൊമേഴ്സ് വിഭാ​ഗത്തില്‍ 122024 പേരും പരീക്ഷയെഴുതി. രണ്ടാം വര്‍ഷ സയന്‍സ് വിഭാ​ഗത്തില്‍ 204038 പേരും ഹ്യുമാനിറ്റീസ് വിഭാ​ഗത്തില്‍ 106075 പേരും കൊമേഴ്സ് വിഭാ​ഗത്തില്‍ 129322 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.

ടെക്നിക്കല്‍ വിഭാ​ഗത്തില്‍ ഒന്നാം വര്‍ഷം 1532 പേരും രണ്ടാം വര്‍ഷം 1767 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കിരുന്നു. 2017 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. കേരളത്തില്‍ 1994, മാഹിയില്‍ ആറ്, ​ഗള്‍ഫിലും ലക്ഷദ്വീപിലും എട്ട് കേന്ദ്രവുമായിരുന്നു ഉണ്ടായിരുന്നത്. ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താന്‍ 52 സിം​ഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ 77 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പായിരുന്നു സജ്ജീകരിച്ചിരുന്നു. പരീക്ഷ ഇൻവിജിലേഷൻ/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിക്കായി 25000 അധ്യാപകരുടെ സേവനവും ലഭ്യമാക്കി.

വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷ 29337 വിദ്യാര്‍ത്ഥികളാണ് എഴുതിയത്. റഗുലർ വിഭാഗത്തിൽ 27,841 പേരും പ്രൈവറ്റ് വിഭാഗത്തിൽ 1,496 പേരുമുണ്ട്. 27,770 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതി. 389 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 3,300 അധ്യാപകര്‍ക്കായിരുന്നു പരീക്ഷാ ഡ്യൂട്ടി. എട്ട് മൂല്യനിർണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു

Comments
Spread the News