തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ,ഭർത്താവ് കെ എം സച്ചിൻ ദേവ് എംഎൽഎയുടെ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ ലഹരി ഉപയോഗിച്ചാണ് ബസ് ഓടിച്ചിരുന്നത് എന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നു.
ബിഎംഎസ് നേതാവാണ് ഡ്രൈവർ യദു. ആര്യയുടെ പരാതിയിൽ കണ്ടോണ്മെന്റ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
ഡ്രൈവർ നേരത്തെയും ആളുകളോട് മോശമായി പെരുമാറുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആര്യ രാജേന്ദ്രന്റെ പരാതിയിൽ കണ്ടോൺമെന്റ് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്ത് വച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിന് കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദു മേയറോട് മോശമായി പെരുമാറിയത്.
ഈ സമയം ഇയാൾ ലഹരി ഉപയോഗിച്ചതായും പരാതിയുണ്ട്. അതിന് സമാനമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഡ്രൈവറിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതിനെ തുടർന്ന് മേയർ ആര്യ രാജേന്ദ്രൻ ആണ് പോലീസിനെയും കെഎസ്ആർടിസി സിഎം ഡിയെയും വിവരമറിച്ചത്. തുടർന്ന് കണ്ടോണ്മെന്റ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
നേരത്തെയും ഡ്രൈവർ യെദു യാത്രക്കാരോടും, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരോടും മോശമായി പെരുമാറാറുണ്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരൻ കൂടിയായ ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം മേയർ ആണെന്ന് അറിയില്ലായിരുന്നെന്നാണ് ഡ്രൈവർ യെദുവിന്റെ വാദം.