പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെത്തുടർന്ന് ഗതാഗത ക്രമീകരണത്തിനായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Comments