“പേറുക വന്നീ പന്തങ്ങൾ’ ഭരണഘടനാ സംരക്ഷണ യാത്ര തുടങ്ങി. എൽഡിഎഫ് കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച് ഐ ബി സതീഷ് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും നയിക്കുന്ന “പേറുക വന്നീ പന്തങ്ങൾ’ ഭരണഘടനാ സംരക്ഷണ യാത്രയ്‌ക്ക് തുടക്കമായി. വെള്ളി രാവിലെ കാട്ടാക്കട പഞ്ചായത്തിലെ പാലയ്ക്കൽ കോളനിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്‌തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ ചന്ദ്രബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുത്തൻകട വിജയൻ, ഇ ബാബു, എം എം ബഷീർ, കെ അനിൽകുമാർ, എസ് വിജയകുമാർ, എം ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പാലയ്ക്കൽനിന്ന് ആരംഭിച്ച ഭരണഘടനാ സംരക്ഷണ യാത്ര ആദ്യ ദിവസം അരുവിപ്പാറയിൽ സമാപിച്ചു. ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ശനി രാവിലെ ചെറുകോട് നിന്ന് ആരംഭിക്കുന്ന യാത്ര കുണ്ടറ തേരിയിൽ സമാപിക്കും.
‘പേറുക വന്നീ പന്തങ്ങൾ’ ഭരണഘടനാ സംരക്ഷണയാത്ര തുടങ്ങി
Comments