Site icon Ananthapuri Express

ലോക്‌ ഡൗണിൽ കൂടുതൽ ഇളവുകള്‍; കടകള്‍ 8 മണി വരെ തുറക്കും, ബാങ്ക് ഇടപാടുകള്‍ 5 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകൾ തുറക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കോവിഡ്‌ ടിപിആര്‍ 15 ശതമാനത്തിനു മുകളില്‍ ഉള്ള ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല. വാരാന്ത്യ ലോക്‌ഡൗണുകള്‍ തുടരാനും യോഗത്തില്‍ തിരുമാനമായി.

Comments
Spread the News
Exit mobile version