പകൽക്കുറി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് പത്താംക്ലാസ് വിദ്യാർഥിക്ക് വീട് നിർമിച്ചുനൽകുന്നത്. എട്ടു ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന വീടിനായി പകുതിയിലധികം തുക ഇതിനകം സ്വരൂപിച്ചു. വീടിന്റെ കല്ലിടൽ വി ജോയി എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് എസ് ബിജു, എസ് ഷീബ, ആർ രമ്യ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ നിഹാസ്, വാർഡ് അംഗം പി രഘൂത്തമൻ, എസ് മനു, വി ഗോപകുമാർ, സുനിൽകുമാർ, അടുക്കൂർ ഉണ്ണി, കെ ഉദയകുമാർ, അനീസ, എം ആർ അനീഷ്, കപിൽ രാജ്, എസ് ദേവിക, ആർ എസ് കാർത്തികേയൻ, യു പി കാർത്തിക്, എസ് രേഷ്മ എന്നിവർ സംസാരിച്ചു.
Comments