പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിദ്യാർത്ഥികളുടെ രംഗങ്ങളും അവരുടെ വീട്ടിലെ കണ്ണുനീരും ആണ് ഇപ്പോൾ മലയാളത്തിലെ വാർത്താചാനലുകളുടെ പ്രധാന സംപ്രേക്ഷണ വിഷയം. എന്നാൽ മന്ത്രി പറയുന്നത് യഥാർത്ഥത്തിൽ വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ നിലവിലുണ്ടെന്നും എല്ലാവർക്കും സീറ്റ് കിട്ടിയാലും പിന്നെയും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണെന്നുമാണ്. ഇത് രണ്ടും തമ്മിലുള്ള വൈരുധ്യം കണക്കും തെളിവും സഹിതം വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സൈബർ വിദഗ്ദ്ധനും ഇടതു ചിന്തകനുമായ ശ്രീ അശ്വിൻ അശോക്.
അശ്വിൻ അശോകിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു സർക്കാർ വിദ്യാർത്ഥികളെ ജയിപ്പിച്ചാൽ മാത്രം പോര അവർക്ക് പഠിക്കാൻ ഉള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുക്കണം. മിനിമം ഫുൾ A+ കിട്ടിയവർക്ക് സയൻസ് ബാച്ച് എങ്കിലും എടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വച്ചാണ് ഇത്തരത്തിൽ ഒരു വാദം വന്നത് എന്നാണ് മനസ്സിലാക്കുന്നത്.
എന്താണ് വാസ്തവം എന്ന് നോക്കാം ( ഞാൻ പറയുന്ന കണക്കുകൾ എല്ലാം തന്നെ പബ്ലിക്ക് ഡൊമൈനിൽ ലഭ്യമാണ് , സൈറ്റുകൾ കമൻ്റ് ബോക്സിൽ ഇടാം )
(കുറച്ച് നീണ്ട പോസ്റ്റ് ആണ് )
1) മലപ്പുറത്ത് SSLC പരീക്ഷ എഴുതിയത് 79901 പേർ ആണ് ഫുൾ A+ കിട്ടിയത് 11974 അതായത് അതായത് 14.98 %
2) മലപ്പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 79730 പേർ ആണ് അതായത് 99.79 %
3) മലപ്പുറം ജില്ലയിൽ മെരിറ്റ് സീറ്റിൽ സർക്കാർ സ്ക്കൂളിൽ മാത്രം 12230 സയൻസ് സീറ്റ് ഉണ്ട്.
സർക്കാർ സ്ക്കൂൾ സയൻസ് സീറ്റ് – ഫുൾ A+ = 12230 – 11974 = 256 സീറ്റ് അധികം ആണ്
ഇനി എയിഡഡ് സ്ക്കൂളിൽ 4047 സീറ്റ് ഉണ്ട് അങ്ങനെ വരുമ്പോൾ 4303 സയസ് സീറ്റ് ബാക്കി ഉണ്ട്.
ഇതിന് പുറമെ സ്പോർട്സ് ക്വാട്ടയിൽ 499 സയൻസ് സീറ്റും ഉണ്ട്.
ഇതിന് പുറമെ നോൺ മെരിറ്റ് സീറ്റിൽ മാനേജ്മെൻ്റ് സ്കൂളിൽ 2282 സീറ്റും കമ്മ്യൂണിറ്റി ക്വാട്ടയിൽ 1713 സീറ്റും അൺ എയിഡഡിൽ 4636 സീറ്റും ഉണ്ട് നോൺ മെരിറ്റിൽ ടോട്ടൽ സയൻസ് സീറ്റ് = 8668
മലപ്പുറം ജില്ലയിൽ മെരിറ്റും നോൺ മെരിറ്റും കൂട്ടി സയൻസ് സീറ്റ് = 28646
ഫുൾ A+ കിട്ടിയവർ 11974 പേർ , അതായത് ഫുൾ A+ കിട്ടിയ മുഴുവൻ കുട്ടികൾക്കും സയൻസ് സീറ്റ് നൽകിയാൽ പോലും 16672 (139%) സയൻസ് സീറ്റ് മലപ്പുറം ജില്ലയിൽ മാത്രം ബാക്കിയുണ്ടാവും.
ഇനി എന്ത് കൊണ്ട് ഫുൾ A+ കിട്ടിയ കുട്ടിക്ക് സീറ്റ് ലഭിക്കുന്നില്ല , സിംപിൾ ഉത്തരം ഏകജാലക സംവിധാനത്തിൽ കൃത്യമായി വിവരം നൽകാത്തതോ, അമിത ആത്മ വിശ്വാസം കാരണം വളരെ കുറച്ച് സ്ക്കൂൾ നൽകിയതോ ആവാം കാരണം.
ഒരു ഉദാഹരണം പറയാം : കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ ഒരു ഫുൾ A+ കിട്ടിയിട്ടും സീറ്റ് ലഭിക്കാത്ത കുട്ടിയുടെ വീഡിയോ കണ്ടു. വീഡിയോയിൽ നിന്ന് മനസിലായത്.
1) ആ കുട്ടി പഠിച്ചത് TIC തിരൂരിൽ ആണ് , അത് ഒരു അൺഎയിഡഡ് സ്ക്കൂൾ ആണ് , ജമാത്തെ ഇസ്ലാമിയുടെ മാനേജ്മെൻ്റിന് കീഴിൽ ഉള്ള സ്ക്കൂൾ ആണ്.
2) 100 + സ്ക്കൂളുകൾ ( സർക്കാർ + അൺ എയിഡഡ് ) ഉള്ള സ്ഥലത്ത് വെറും മൂന്ന് സ്ക്കൂളിലാണ് ആ കുട്ടി അപേക്ഷിച്ചത് , അപേക്ഷിച്ച മൂന്ന് സ്ക്കൂളുകളും വത്യസ്ത വിദ്യാഭ്യാസ ജില്ലകളിലും.
3) ഏകജാലക സൗകര്യം വഴി അഡ്മിഷൻ നൽകുന്നത് WGPA ( Weighted Grade Point Average | കണക്കാക്കി ആണ്. അതിൽ രണ്ട് ഭാഗം ആണ് ഉള്ളത് അക്കാദമിക്ക് വാല്യു പാർട്ട് & ബോണസ് വാല്യു പാർട്ട്
4 ) അക്കാദമിക്ക് വാല്യു പാർട്ടിൽ ഫുൾ A+ ലഭിച്ചതിനാൽ ആ കുട്ടിക്ക് മാക്സിമം മാർക്ക് തന്നെ ലഭിക്കും എന്നാൽ ബോണസ് പോയൻ്റിൽ അതേ സ്കൂളിൽ പഠിച്ചത് ആണേൽ രണ്ട് മാർക്ക് ഉണ്ട് , അതേ തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉള്ളിൽ വരുന്ന സ്കൂൾ ആണേൽ രണ്ട് മാർക്ക് ഉണ്ട് , അതേ താലൂക്ക് ആണേൽ രണ്ട് മാർക്ക് ഉണ്ട് ……. ഇങ്ങനെ നിരവധി മാർക്ക് ഉണ്ട് , ഈ പറഞ്ഞവയിൽ ഭൂരിഭാഗത്തിനും ഈ കുട്ടി അർഹയല്ല. കാരണം അപ്ലൈ ചെയ്യ്ത 3 സ്ക്കൂളും വത്യസ്ത സ്ഥലങ്ങളിൽ ആണ്.
5) ഇതിൽ നിന്ന് തന്നെ വ്യക്തമാണ് സീറ്റ് ഇല്ലാത്തതോ, സയൻസിൽ സീറ്റ് ഇല്ലാത്ത തോ അല്ല വിഷയം കൃത്യമായി ഓപ്ഷനുകൾ നൽകാത്തതാണ് വിഷയം.
ഈ വിഷയം നിങ്ങൾ എത്ര സീറ്റ് വർദ്ധിപ്പിച്ചിട്ടും കാര്യമില്ല. വിദ്യാർത്ഥി സംഘടനകൾ ഈ വിഷയത്തിൽ കുട്ടികൾക്ക് കൃത്യമായ ക്ലാസുകൾ നൽകുക , സ്ക്കൂളുകൾ ഈ വിഷയത്തിൽ കൃത്യമായി ക്ലാസുകൾ നൽകുക തുടങ്ങിയവ ചെയ്യ്താൽ തന്നെ കുറേ പ്രശ്നങ്ങൾ തീരും.
Comments