തിരുവനന്തപുരം രാജാജി നഗറിലെ ബധിര വിദ്യാർത്ഥി റോഷന്റെ നഷ്ടപ്പെട്ട ശ്രവണ സഹായിക്ക് പകരം മേയർ ആര്യ പുതിയത് വാങ്ങി നൽകിയ വാർത്ത കണ്ടപ്പോൾ ആണ് കാട്ടാക്കട സ്വാദേശിയായ സുധീർ ഇബ്രാഹിം സ്വന്തം അനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. കേൾവിശക്തിയില്ലാത്ത മനുഷ്യരോട് ഇതാദ്യമായല്ല മേയർ സഹാനുഭൂതിയോടെ ഇടപെടുന്നത് എന്ന് സുധീർ പറയുന്നു. തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേൾക്കാൻ കഴിയുന്ന ജനപ്രതിനിധികൾ ഉണ്ടാകുക എന്നത് തന്നെ വലിയൊരു കാര്യമാണ്, ഇത്രയും കരുതലോടെ കേൾക്കുന്ന മേയർക്ക് ബിഗ് സല്യൂട്ട് പറഞ്ഞാണ് സുധീറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
സുധീർ ഇബ്രാഹിമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
ഇനിയെങ്കിലും ഇതിവിടെ പറയണം …..
തിരുവനന്തപുരം രാജാജി നഗറിലെ ബധിര വിദ്യാർത്ഥി റോഷന്റെ നഷ്ടപ്പെട്ട ശ്രവണ സഹായിക്ക് പകരം മേയർ ആര്യ പുതിയത് വാങ്ങി നൽകിയ വാർത്ത കണ്ടപ്പോഴാണ് ഗ്യാലറി ഒന്ന് തപ്പിയത്. രണ്ട് മാസമായി കാണും ഒരു സുഹ്യത്തിന്റെ ആവശ്യാർത്ഥം മേയറെ ഒന്ന് നേരിൽ കാണാൻ പോയി. ചെന്നപ്പോൾ കോർപ്പറേഷൻ ഓഫീസില്ലില്ല, അത്യാവശ്യമാണെങ്കിൽ ഇങ്ങോട്ട് വരാമോ എന്ന് ചോദിച്ച് നിൽക്കുന്ന സ്ഥലം പറഞ്ഞ് തന്നു.
നേരേ അവിടേയ്ക്ക് വിട്ടു.അവിടെ ചെന്നപ്പോൾ ഒരു പൊതുപരിപാടിയിലാണ് മേയർ. രതീന്ദ്രൻ സഖാവ് അടക്കമുള്ളവർ ഉണ്ട് അവിടെ. കാത്ത് നിന്നു. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങുന്ന മേയറെ കാണാനെത്തിയ പ്രദേശവാസിയായ ഒരു ചേട്ടൻ അവിടെ നിൽപ്പുണ്ട്. അദ്ദേഹം കണ്ട് കഴിഞ്ഞ് കാണാം എന്ന് കരുതി മാറി നിന്നു. മേയർ ഇറങ്ങിയ ഉടൻ ഈ ചേട്ടൻ മുന്നോട്ട് പോയി മേയറെ കണ്ടു. സംസാരിച്ച് തുടങ്ങിയപ്പോഴാണ് അത് മനസ്സിലായത്, അദ്ദേഹത്തിന് സംസാര ശേഷിയിയും കേൾവിശേഷിയുമില്ല. എന്നാൽ ഇക്കാര്യം മനസിലാക്കിയ മേയർ ഉടൻ ഒരു പേപ്പറും പേനയും വാങ്ങി അദ്ദേഹത്തിന്റെ പരാതിക്കുമേലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ക്ഷമാപൂർവ്വം എഴുതി സംസാരിക്കുന്നതാണ് പിന്നെ കണ്ടത്. മേയറുടെ ഈ ഇടപെടൽ കൗതുകത്തോടെ കണ്ടു നിന്ന ഞാനടക്കമുള്ളവർക്ക് അത് വലിയ സന്തേഷമാണുണ്ടാക്കിയത്.സംഗതി നിസ്സാര കാര്യമായിരിക്കാം, പക്ഷെ തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേൾക്കാൻ കഴിയുന്ന ജനപ്രതിനിധികൾ ഉണ്ടാകുക എന്നത് തന്നെ വലിയൊരു കാര്യമാണ് .ഇത്രയും കരുതലോടെ കേൾക്കുന്ന മേയർക്ക് ബിഗ് സല്യൂട്ട് നൽകണമെന്നുണ്ടായിരുന്നു. അന്നത് കഴിഞ്ഞില്ല, പകരം ഇപ്പോൾ നൽകുന്നു. ബഹുമാനപ്പെട്ട മേയർ, അന്നത്തേതിനും ഇന്നത്തേതിനും ചേർത്ത് ഒരു ബിഗ് സല്യൂട്ട്. അഭിവാദ്യങ്ങൾ കോമ്രേഡ് ❤️
വീഡിയോ ഈ ലിങ്കിൽ :