കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു. രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ച തുക 73,000 കോടിയായി കുറച്ചു. യുവാക്കളുടെ ഭാവിക്ക് നേരെയുള്ള ആക്രമണം തന്നെയാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. ജനവിരുദ്ധമായ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍, ഭക്ഷണം, വളം, പെട്രോളിയം എന്നിവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന് നേരെയുള്ള ആക്രമണമാണിതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
വന്‍ സമ്പത്തുണ്ടാക്കിയവരില്‍ നിന്നെന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ല; ബജറ്റിനെ വിമര്‍ശിച്ച് യെച്ചൂരി
Comments