വിശുദ്ധ സെബസ്ത്യാനോസ് ദൈവാലയ ദർശനത്തിരുനാൾ 13ന് തുടങ്ങും

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദൈവാലയത്തിലെ 47–-മത് ദർശനത്തിരുനാൾ 13നും 14നും 15നും നടക്കും.
13ന് വൈകിട്ട്‌ ആറിന്‌ സമൂഹദിവ്യബലിയിൽ വെട്ടുകാട് മാദ്രെ ദേ ദേവൂസ് സഹവികാരി ഫാദർ വിജിൽ ജോർജ് മുഖ്യകാർമികനാകും. 14ന് വൈകിട്ട്‌ ആറിന് സമൂഹദിവ്യബലിയിൽ സന്ധ്യാവന്ദനത്തിൽ കൊളവുപാറ സെന്റ് ജോർജ് ചർച്ച് വികാരി ഫാദർ ഡെന്നീസ് മണ്ണൂർ മുഖ്യകാർമികനാകും. തുടർന്ന് ദൈവാലയം ചുറ്റി ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. 15ന് വൈകിട്ട്‌ ആറിന്റെ സമൂഹദിവ്യബലിയിൽ മണിവിള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് വികാരി ഫാദർ റോബിൻ സി പീറ്റർ മുഖ്യകാർമികനാകും. തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണവും കൊടിയിറക്കും നടക്കും.
Comments
Spread the News