കക്കൂസ് മാലിന്യമെടുക്കാൻ ഒരൊറ്റ വിളിമതി

കോർപറേഷൻ പരിധിയിലെയും സമീപ പഞ്ചായത്തിലെയും കക്കൂസ് മാലിന്യമെടുക്കാൻ ഓൺലൈൻ സംവിധാനം. അനധികൃത മാലിന്യമെടുക്കലിനും പൊതുയിടങ്ങളിലും ജലാശയങ്ങളിലും മാലിന്യമൊഴുക്കുന്നത് തടയിടാനാണ് കോർപറേഷൻ സ്വന്തം നിലയ്ക്ക് സംവിധാനമുള്ളത്. കോർപറേഷന്റെ വെബ്സൈറ്റിലും സ്മാർ‌ട്ട് ട്രിവാൻഡ്രം ആപ്പിലും കോർപറേഷൻ മെയിൻ ഓഫീസിലെ കോൾ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ബുക്കിങ് സൗകര്യമുണ്ട്. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് എട്ട് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെയും ബുക്ക് ചെയ്യുന്ന മുറയ്ക്ക് മാലിന്യമെടുക്കാൻ വണ്ടിയെത്തും. കോർപറേഷന്റെ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ ടാങ്കറുകൾക്കും ഇതിനുള്ള ലൈസൻസ് നൽകിയിട്ടുണ്ട്.

5000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന് 3000 രൂപയും 7500 ലിറ്റർ വരെ 4000 രൂപയും 7500 ലിറ്ററിന് മുകളിൽ 6000 രൂപയുമാണ് യൂസർ ഫീ ചാർജ്. മാലിന്യമെടുക്കാൻ എത്തുന്ന വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ്ങും ഉണ്ട്. ബുക്കിങ്ങിന് നമ്പർ: 9496434488, 04712377701. വെബ്സൈറ്റ്: www.smarttvm.corporationoftrivandrum.in

Comments
Spread the News