കേരളത്തിന്റെ സ്വപ്നം തീരമണയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വപ്നം തീരമണയുന്നു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ എത്തി. നാളെ രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം നൽകും- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രാവിലെ ഒൻപതോടെയാണ് സാൻ ഫെർണാണ്ടോ തീരത്തെത്തിയത്. 7 മണിയോടെ ഔട്ടർ ഏരിയയിലെത്തിയ മദർഷിപ്പിനെ ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചാണ് തീരത്തെത്തിച്ചത്.
Comments