‘സാൻ ഫെർണാണ്ടോ’യ്ക്ക് വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം

ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരം തൊട്ടു. രാവിലെ ഏഴോടെ ഔട്ടർ ഏരിയയിലെത്തിയ സാൻ ഫെർണാണ്ടോ ഒൻപതോടെ തുറമുഖത്ത് അടുപ്പിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്.

കപ്പലിനെ സ്വീകരിക്കാൻ ധാരാളം പ്രദേശ വാസികളുമെത്തിയിരുന്നു. ചെണ്ട കൊട്ടിയും ആർപ്പുവിളിച്ചും ജനക്കൂട്ടവും കപ്പലിനെ സ്വീകരിച്ചു. ഉദ്യോഗസ്ഥരടങ്ങിയ ട​ഗ് ബോട്ടുകളാണ് മദർഷിപ്പിനെ സ്വീകരിച്ചത്. കപ്പലിനുള്ള ഔദ്യോ​ഗിക സ്വീകരണം നാളെ 10ന് മുഖ്യമന്ത്രി നിർവ​ഹിക്കും.

ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. ജൂലൈ 2നാണ് സിയാമെനിൽനിന്ന് കപ്പൽ പുറപ്പെട്ടത്. 2000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.

Comments
Spread the News