പ്രതിധ്വനിയുടെ നൂറാമത്തെ മൊബൈൽ മന്ത്രി വി ശിവൻകുട്ടി കൈമാറി

തിരുവനന്തപുരം : കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി വിദ്യാർഥികളെ സഹായിക്കുവാൻ ആരംഭിച്ച “പ്രതിധ്വനി ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച്” വഴി നൂറ് മൊബൈലുകൾ വിതരണം ചെയ്തു. നൂറാമത്തെ മൊബൈൽ ഫോൺ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർഥിയുടെ രക്ഷിതാവിന്‌ കൈമാറി. പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ദാസ്, സതീഷ് കുമാർ, അജിത് അനിരുദ്ധൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സ്‌കൂളുകളിൽ നിന്നുള്ള അഭ്യര്ഥനയ്ക്ക് അനുസരിച്ചു കുട്ടികളെ തിരഞ്ഞെടുത്താണ് മൊബൈലുകൾ വിതരണം ചെയ്തത്. ഐ ടി ജീവനക്കാരിൽ നിന്നും ഐ ടി കമ്പനികളിൽ നിന്നും ശേഖരിച്ച തുക കൊണ്ടാണ് മൊബൈലുകൾ വാങ്ങിയത്. കഴിഞ്ഞ വർഷം പ്രതിധ്വനി “ഫസ്റ്റ് ബെൽ ചലഞ്ച് ” വഴി 57 ടിവികൾ വിതരണം ചെയ്തിരുന്നു.

ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച് വിവരങ്ങൾക്ക് – കൺവീനർ അജിത് അനിരുദ്ധൻ -(9947806429) നെ ബന്ധപ്പെടണം.

Comments
Spread the News